കൊറോണ; 49 ദശലക്ഷം ആളുകള്‍ പുതുതായി കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് യുഎന്‍ മേധാവി

കോവിഡ് -19 പ്രതിസന്ധി കാരണം ഈ വര്‍ഷം ഏകദേശം 49 ദശലക്ഷം ആളുകള്‍ കൂടി പുതിയതായി കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ മേധാവി. ആഗോള ജിഡിപിയുടെ ഓരോ ശതമാനം പോയിന്റ് ഇടിവും അര്‍ത്ഥമാക്കുന്നത് ലക്ഷക്കണക്കിന് അധിക കുട്ടികള്‍ വളര്‍ച്ച മുരടിക്കുമെന്നാണെന്നും യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ആഗോളമായി ഉടനടി പ്രവര്‍ത്തനത്തിലേര്‍പ്പെടാനും രാജ്യങ്ങളോട് യുഎന്‍ മേധാവി ആവശ്യപ്പെടുന്നു.