യുഎന്‍ സെക്രട്ടറി ജനറലായി ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തത്. പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോമസണിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് ഗുട്ടെറെസ് ചുമതലയേല്‍ക്കും. യു.എന്‍ അഭയാര്‍ത്ഥി വിഭാഗത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന ഗുട്ടെറെസിനെ ബാന്‍കി മൂണിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ഒക്ടോബറിലാണ് തെരഞ്ഞെടുത്തത്.

antonio

SHARE