ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തിലായി

ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തില്‍ മുങ്ങി.വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചു.

നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ കാര്‍ഗോ ഫ്‌ളൈറ്റുകളും മറ്റ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്‌ലൈറ്റുകളും മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ബംഗാളില്‍ 12 പേരാണ് മരിച്ചത്.
ചുഴലിക്കാറ്റ് പ്രധാനമായും വടക്ക്, തെക്ക് 24 പര്‍ഗാന, മിഡ്‌നാപുര്‍, ഹൂഗ്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്.

SHARE