ക്രിക്കറ്റില്‍ യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കപ്പെടുന്ന താരമാണ് ക്രിസ് ഗെയില്‍. സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അതേ പിന്തുണ ലഭിക്കുന്ന കരീബിയന്‍ താരം. ഗെയിലിന്റെ കൂറ്റന്‍ അടികള്‍ സമൂഹമാധ്യമങ്ങള്‍ എന്നും ചര്‍ച്ചയാകാറുണ്ട് എന്നാല്‍ ഇപ്പോള്‍ കളിക്കളത്തില്‍ കരഞ്ഞുനിലവിളിക്കുന്ന ക്രിസ് ഗെയ്‌ലിനെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ എംസാന്‍സി സൂപ്പര്‍ ലീഗില്‍ ഗെയ്ല്‍ നടത്തിയ ‘കരച്ചില്‍ പ്രകടനം’ കണ്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക് ചിരിയടക്കാന്‍ സാധിക്കുന്നില്ല. ബൗളിങിനെത്തിയ ഗെയ്‌ലിന്റെ അവസാന പന്ത് പാര്‍ റോക്‌സ് താരം ഹെന്റി ഡേവിഡ്‌സിന്റെ പാഡില്‍ തട്ടിയതോടെ ഗെയ്ല്‍ എല്‍ബിക്കായി അപ്പീല്‍ ചെയ്തു. ഏറെ നേരം താരം അപ്പീല്‍ തുടര്‍ന്നു. അതിനുശേഷം ഗെയ്ല്‍ ചെറിയ കുട്ടികളെ പോലെ കരഞ്ഞുനിലവിളിക്കാന്‍ തുടങ്ങി.ഗെയ്‌ലിന്റെ മുഖഭാവം കണ്ട് അംപയര്‍ ചിരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.