ആരു പറഞ്ഞു ഫീല്‍ഡിങ് അറിയില്ലെന്ന്? ഉമേഷിന്റെ തകര്‍പ്പന്‍ ക്യാച്ച്

ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന് പുറമെ മറ്റൊരു ശ്രദ്ധേയമായ പ്രകടനം കൂടി നടന്നു. ഉമേഷ് യാദവിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്. മിഡ് ഓഫില്‍ യാദവിന്റെ കിടിലന്‍ ക്യാച്ചില്‍ പുറത്തായത് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് വീരന്‍ കോറി ആന്‍ഡേഴ്‌സണ്‍. ഹര്‍ദ്ദിക്ക് പാണ്ഡെ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിലാണ് ഉമേഷിന്റെ ഉഗ്രന്‍ ക്യാച്ച്. മത്സരത്തില്‍ ഉമേഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ആ കാഴ്ച കാണാം.

SHARE