ലോകത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി അഞ്ചാം സ്ഥാനത്ത്

ഡല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക് വന്‍ നേട്ടം സാധ്യമായത്.

ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം പട്ടികയില്‍ ആമസോണ്‍ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. ബില്‍ ഗേറ്റ്‌സ്, ബര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. അംബാനി കഴിഞ്ഞാല്‍ എലോണ്‍ മുസ്‌ക്, ലാറി എല്ലിസണ്‍, വാറന്‍ ബഫറ്റ് എന്നിവരാണ് ഉള്ളത്.അമേരിക്കന്‍ ഡോളറില്‍ അംബാനിയുടെ ആസ്തി 75.1 ബില്യണ്‍ ഡോളറാണെന്ന് ഫോര്‍ബസ് പറയുന്നു. റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഫുള്ളി പെയ്ഡ് അപ് ഓഹരി മൂല്യം 1.64 ശതമാനം ഉയര്‍ന്ന് 2004 രൂപയിലെത്തി.

SHARE