24 മണിക്കൂറിനുള്ളില്‍ 18,000 ടെസ്റ്റുകള്‍ നടത്തി യു.കെ.യില്‍ കൊറോണക്കെതിരെയുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്. പ്രധാന മന്ത്രിയുടെ വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. ഓരോ ദിവസവും ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുകയാണ് അടുത്ത ലക്ഷ്യം. നോര്‍ത്തേണ്‍ അയര്‍ലണ്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ ടെസ്റ്റ് നടത്തുന്നത്.
മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു.കെ. യില്‍ ടെസ്റ്റ് റേറ്റ് വളരെ കുറവായിരുന്നു. ഇത് കാരണം ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് സര്‍ക്കാരിനു മേല്‍ ഉണ്ടായിരുന്നത്.