ബ്രിട്ടന്‍ കളിക്കുന്നത് തീ കൊണ്ടാണെന്ന് റഷ്യ

 

മോസ്‌കോ: ബ്രിട്ടന്‍ തീ കൊണ്ട് കളിക്കുന്നതായി റഷ്യ യുഎന്നില്‍. മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ കഥകള്‍ സൃഷ്ടിക്കുകയാണെന്ന് റഷ്യ. യുഎന്‍ രക്ഷാ സമിതി യോഗത്തിലാണ് ബ്രിട്ടനെതിരെ ആരോപണവുമായി യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ രംഗത്തെത്തിയത്.
തീ കൊണ്ടാണ് കളിക്കുന്നതെന്നും ഇതില്‍ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് നാലിനാണ് സ്‌ക്രിപാലിനും യൂലിയയ്ക്കും രാസായുധാക്രമണം ഏറ്റത്. രാസായുധാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നായിരുന്നു ബ്രിട്ടന്റെ ആരോപണം. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചിരുന്നു. സ്‌ക്രിപാലിനൊപ്പം രാസായുധ ആക്രമണത്തിന് ഇരയായ മകള്‍ യൂലിയ സുഖം പ്രാപിക്കുന്നുവെന്നാണ് പുതിയ വിവരം. അതേസയമം സ്‌ക്രിപാല്‍ ഗുരുതരാവസ്ഥ പൂര്‍ണമായും തരണം ചെയ്തിട്ടില്ല.

 

SHARE