‘ലിവര്‍ ഇളക്കി’ മെസ്സിയുടെ മായാജാലം

ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബ നല്‍കിയ മനോഹരമായ പാസ് വലയിലെത്തിച്ച് ലൂയിസ് സുവാരസ് ബാര്‍സയെ മുന്നിലെത്തിച്ചു. ഗോള്‍ പിറന്നതിന് ശേഷം ആക്രമിച്ച് കളിച്ച ലിവര്‍പൂളിന്റെ മുന്നേറ്റ നിരയ്ക്ക് എന്നാല്‍ പന്തിനെ ഗോള്‍ വര കടത്താന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ നിശബ്ദനായിരുന്ന മെസ്സിയുടെ മികച്ച തിരിച്ചുവരവാണ് രണ്ടാ പകുതിയില്‍ കണ്ടെത്. കളം നിറഞ്ഞു കളിച്ച മെസ്സി 75ാം മിനിറ്റിലും ഏഴ് മിനിറ്റുകള്‍ക്ക് ശേഷം ലോകത്തെ വിസ്മയിപ്പിച്ച അതിസുന്ദരമായ ഫ്രീക്കിക്കിലൂടെ ബാര്‍സയുടെ ഗോള്‍ നില മൂന്നാക്കി ഉയര്‍ത്തി. ഫ്രീക്കിക്ക് ഗോള്‍ ബാര്‍സലോണയുടെ കുപ്പായത്തില്‍ മെസ്സിയുടെ 600ാം ഗോളായിരുന്നു.