മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചത് തെറ്റായിപ്പോയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ബി.ജെ.പിക്കൊപ്പം നിന്നത് തെറ്റായിപ്പോയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദം ഏറ്റെടുത്ത് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒപ്പം ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചത് ആദര്‍ശം ബലികഴിക്കലാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഉദ്ധവിന്റെ പരാമര്‍ശം. ദേവേന്ദ്ര ഫഡ്‌നാവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തേയും മതത്തേയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്-ഉദ്ധവ് പറഞ്ഞു.

SHARE