നാഗ്പുര്‍: മതത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് ബി.ജെ.പിക്കൊപ്പം നിന്നത് ശിവസേനയ്ക്ക് പറ്റിയ തെറ്റായിരുന്നെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ.
ദേവേന്ദ്ര ഫഡ്നവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നതിന്റെ കൂടെ മതത്തെക്കുറിച്ചും സംസാരിക്കുന്നു. രാഷ്ട്രീയവും മതവും രണ്ടും രണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ജനവിധിയെ രാഷ്ട്രീയമായാണ് കാണേണ്ടത് മറിച്ച് മതത്തിന്റെ പേരിലല്ല. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്.
താല്പര്യത്തിനനുസരിച്ച് നിലപാട് മാറ്റാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് മതമെന്നത് പുസ്തകത്തില്‍ മാത്രമുള്ള യഥാര്‍ത്ഥ്യമായി മാറികഴിഞ്ഞിട്ടുണ്ട്.തങ്ങളുടെ സര്‍ക്കാര്‍ റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണ് അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ളത് മാത്രമല്ലെന്നും താക്കറെ പറഞ്ഞു.