മുസ്‌ലിങ്ങള്‍ ഭയക്കേണ്ട;മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാവില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയില്‍ സുരക്ഷിതത്തെക്കുറിച്ചോര്‍ത്ത് മുസ്‌ലിംകള്‍ പേടിക്കേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.തന്നെ സന്ദര്‍ശിച്ച മുസ്‌ലിം പ്രതിനിധികളോട് സംസാരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിദേശ പൗരന്‍മാര്‍ക്കുള്ളതാണ് നവി മുംബൈയിലെ തടങ്കല്‍ കേന്ദ്രം സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ചെറിയ ിഇതിന്റെ പേരില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ല. ആരെയും വേദനിപ്പിക്കാതെ ഏത് മതത്തില്‍പ്പെട്ടവരുടെയും അവകാശങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംരക്ഷിക്കും.സംസ്ഥാനത്തെ ശാന്തിയും സമാധാനവുമാണു പ്രധാനമെന്നും ഉദ്ധവ് വ്യക്തമാക്കി.

SHARE