ഉദ്ധവ് താക്കറയുടെ വസതിക്ക് സമീപമുള്ള ചായകടക്കാരന് കോവിഡ്; നാല് സുരക്ഷാ ഉദ്യോഗസ്ഥരെ ഐസലേറ്റ് ചെയ്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീക്കു സമീപം ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കരുതല്‍ നടപടിയുടെ ഭാഗമായി ഉദ്ധവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാരെ ഐസലേറ്റ് ചെയ്തു.

രോഗബാധിതനായ ആള്‍ നടത്തിയിരുന്ന കടയില്‍നിന്നു ചായ കുടിച്ചിരുന്ന പൊലീസുകാരെയാണ് ഐസലേറ്റ് ചെയ്തിരിക്കുന്നത്. താക്കറെ കുടുംബത്തിന്റെ സ്വകാര്യ വസതിയാണ് ‘മാതോശ്രീ’. അതുള്‍പ്പെടുന്ന കലാനഗറില്‍ കര്‍ശന യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ മേഖലയില്‍ അണുവിമുക്തമാക്കലും നടത്തി. ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ചായക്കട അടച്ചിരുന്നു. നഗരത്തിനു പുറത്ത് ചായക്കടക്കാരന്‍ യാത്ര ചെയ്തിട്ടില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

SHARE