ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയതിന് തെളിവില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കെ മന്ത്രിമാര്‍ ബന്ധുക്കള്‍ക്ക് വഴിവിട്ട് നിയമനം നടത്തിയെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ഗൗരവകരമായ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ആരോപണവിധേയരായ നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകളില്‍ നിയമനം ലഭിച്ചിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു.