യു.ഡി.എഫിന് മികച്ച വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അരൂരും വട്ടിയൂര്‍ക്കാവും എല്‍.ഡി.എഫിനോടൊപ്പമായിരിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. രണ്ടിടത്ത് യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വിജയിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. രണ്ടിടത്ത് ഫോട്ടോഫിനിഷായിരിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയിക്കും. അരൂരില്‍ ഫോട്ടോ ഫിനിഷിനാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ സാധ്യത കാണുന്നത്. എറണാകുളം യു.ഡി.എഫ് നിലനിര്‍ത്തും. 55 ശതമാനം വോട്ടുകളാണ് എറണാകുളത്ത് യു.ഡി.എഫിന് ലഭിക്കുകയെന്ന് സര്‍വേയില്‍ പ്രവചിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്നും കോന്നി എല്‍.ഡി.എഫ് നേടുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.

SHARE