സ്വര്‍ണക്കടത്ത്; യുഡിഎഫ് സ്പീക്കപ് കേരള സത്യഗ്രഹം ഇന്ന്


സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് യുഡിഎഫ് സ്പീക്കപ് കേരള സത്യഗ്രഹം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കന്റോണ്‍മെന്റ് ഹൗസിലും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവ നിലുമാണ് സത്യഗ്രഹമിരിക്കുന്നത്. സമരം ഒരു മണി വരെ നീളും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തെ വസതിയില്‍ നിന്നുമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആണ് സത്യഗ്രഹം ഇരിക്കുന്നത്. സത്യഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

SHARE