തിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സഹകാരികള്‍ ഇന്ന് രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.