തിരുവനന്തപുരം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധം ഇന്ന്. രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ് ചെയ്താണ് യു.ഡി.എഫ് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
കോവിഡിന്റെ മറവില്‍ നടന്ന പകല്‍ക്കൊള്ളക്കെതിരെ സംസ്ഥാനത്തെ എല്ലാ ജനങ്ങളും സമരത്തില്‍ അണിനിരക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. വീട്ടമ്മമാര്‍ വൈദ്യുതിബില്‍ കത്തിക്കുന്ന പ്രതിഷേധ പരിപാടിയും കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കും.