കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തിുകളില്‍ തിങ്കളാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍

കോഴിക്കോട്: ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച്ച യുഡിഎഫ്  ഹര്‍ത്താല്‍ നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചന്നാരോപിച്ചാണ് ഹര്‍ത്താല്‍.  നടുവണ്ണൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, ഉള്ള്യേരി അത്തോളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്‌.

നടുവണ്ണൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം: 4 പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

നടുവണ്ണൂര്‍ റീജിയണല്‍ സഹകരണ ബാങ്ക് ഭരണ സമിതി തിരെഞ്ഞെടുപ്പിലാണ് സംഘര്‍ഷം ഉണ്ടായത്. ബാങ്ക് ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്, വോട്ടിംഗ് നടക്കുന്ന ഹാളിലും പുറത്തും സംഘര്‍ഷമുണ്ടായി. ഇതിനിടെ പ്രിസൈഡിംഗ് ഓഫീസര്‍ കുഴഞ്ഞുവീണു. കുഴഞ്ഞു വീണ പ്രിസൈഡിങ്ങ് ഓഫീസര്‍ പി.കെ സന്തോഷിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

SHARE