കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് യു.ഡി.എഫ്-എല്‍.ഡി.എഫ് ഏറ്റുമുട്ടലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ വിജയം സുനിശ്ചിതമാണ്. ഒരു തവണയെങ്കിലും ചെങ്ങന്നൂരിലെത്തിയവര്‍ക്ക് ഇത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലും കര്‍ണാടകയിലും സി.പി.എം-ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

SHARE