മോദിയെ വിമര്‍ശിച്ചാല്‍ മൂക്ക് ചെത്തിക്കളയുമോ? യു.ഡി.എഫ് കൗണ്‍സിലറുടെ പ്രസംഗം വൈറല്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിസഭയെയും വിമര്‍ശിച്ച് യു.ഡി.ഫ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ യുഡിഫിന്റെ ആക്കുളം കൗണ്‍സിലര്‍ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താന്‍ നോക്കിയ ബി.ജെ.പി കൗണ്‍സിലര്‍മാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു ‘മോദിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?’.

ശബ്ദം ഉയര്‍ത്തിയും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ലെന്നും സിനി ചൂണ്ടിക്കാട്ടി. ശ്വാസം നിലക്കുവോളം സംഘപരിവാര്‍ നയങ്ങളെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും സിനി വ്യക്തമാക്കി.

SHARE