മലപ്പുറത്തു യു.ഡി.എഫ് കലക്ട്രേറ്റ് ഉപരോധം ആരംഭിച്ചു

മലപ്പുറം: ശബരിമല, പ്രളയാനന്തര പുനര്‍ നിര്‍മാണം എന്നിവ ഉന്നയിച്ച് യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ 7 മുതല്‍ തുടങ്ങിയ ഉപരോധത്തില്‍ നേതാക്കള്‍ കൂട്ട അറസ്റ്റ് വരിക്കും.

ജില്ലാ കേന്ദ്രങ്ങളില്‍ കളക്ട്രേറ്റാണ് ഉപരോധിക്കുന്നത്. കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ടും ഉമ്മന്‍ചാണ്ടി എറണാകുളത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും നേതൃത്വം കൊടുക്കും.

SHARE