കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുസി രാമന്‍. പിണറായി സര്‍ക്കാരിന് ഇനിയൊരു നിമിഷം പോലും ഭരണത്തില്‍ തുടരാനര്‍ഹതയില്ലെന്ന് യുസി രാമന്‍ പറഞ്ഞു.
25 തോക്കുകളും പന്ത്രണ്ടായിരത്തിലധികം തിരകളും കളഞ്ഞ് പോയതറിയാത്ത സര്‍ക്കാര്‍, കേന്ദ്രം കേസേറ്റെടുത്ത വിവരമറിയാത്ത സര്‍ക്കാര്‍, ആയിരക്കണക്കിന് നിയമനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി, ബന്ധുക്കളെയാകെ സര്‍ക്കാര്‍ പദവികളില്‍ തിരുകിക്കയറ്റുന്ന പാര്‍ട്ടിക്കാര്‍.,വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി കൊടുക്കാത്ത, വേട്ടക്കാരന് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍, അലനെയും താഹയെയും കള്ളക്കേസില്‍ കുടുക്കി ഫാസിസ്റ്റ് ഭരണകൂടത്തിന് ഒറ്റുകൊടുത്ത സര്‍ക്കാര്‍ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങളാണ്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവരാണെന്നും യുസി രാമന്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പിണറായി സര്‍ക്കാരിന് ഇനിയൊരു നിമിഷം പോലും തുടരാനര്‍ഹതയില്ല…. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ഈ സര്‍ക്കാര്‍ മലയാളികള്‍ക്കാകെ അപമാനമായി തുടരുന്നതെന്തിനാണ് ?
25 തോക്കുകളും പന്ത്രണ്ടായിരത്തിലധികം തിരകളും കളഞ്ഞ് പോയതറിയാത്ത സര്‍ക്കാര്‍……
കേന്ദ്രം കേസേറ്റെടുത്ത വിവരമറിയാത്ത സര്‍ക്കാര്‍…..
ആയിരക്കണക്കിന് നിയമനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പറയുന്ന ധനമന്ത്രി……
ബന്ധുക്കളെയാകെ സര്‍ക്കാര്‍ പദവികളില്‍ തിരുകിക്കയറ്റുന്ന പാര്‍ട്ടിക്കാര്‍…..
വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി കൊടുക്കാത്ത, വേട്ടക്കാരന് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍…..
അലനെയും താഹയെയും കള്ളക്കേസില്‍ കുടുക്കി ഫാസിസ്റ്റ് ഭരണകൂടത്തിന് ഒറ്റുകൊടുത്ത സര്‍ക്കാര്‍…..
അങ്ങനെയങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…..
കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാഷ് പോലും ഇത് ഭരണകൂടമല്ല എന്ന് തുറന്ന് സമ്മതിച്ച സ്ഥിതിക്ക്,
നിര്‍ത്തി പോയിക്കൂടെ? മോഡിക്കും അമിത്ഷാക്കും വേണ്ടിയുള്ള ഈ ഏജന്‍സി പണി
യു.സി.രാമന്‍