ഡ്രൈവറുടെ തലക്കടിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു

തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്‌സി െ്രെഡവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. െ്രെഡവര്‍ രാജേഷിനെയാണ് തലക്കടിച്ചത്. ദിവാന്‍ജി മൂലയിലാണ് സംഭവം. െ്രെഡവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ പുതുക്കാട്ടേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമിച്ചത്. കാര്‍ പിന്തുടര്‍ന്ന പൊലീസ് കാലടിയില്‍ വച്ച് വാഹനം കണ്ടെത്തി. പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്്രേപ അടിച്ച ശേഷം ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയായിരുന്നു. വണ്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി ചോദിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വണ്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് െ്രെഡവര്‍ പറഞ്ഞു. രണ്ടുപേരാണ് ആക്രമിച്ചതെന്ന് െ്രെഡവര്‍ പറഞ്ഞു.

SHARE