മാവോയിസ്റ്റ് വേട്ടക്കെതിരെ നോട്ടീസ് വിതരണം ചെയ്ത വിദ്യാര്‍ത്ഥിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ വിതരണം ചെയ്ത നിയമ വിദ്യാര്‍ഥിയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്ത പന്തീരങ്കാവ് സ്വദേശി അലന്‍ ഷുഹൈബിനെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. അലനൊപ്പം താഹ ഫസല്‍ എന്നയാളെയും യു.എ.പി.എ ചുമത്തി കേസെടുത്തു.

നിയമ വിദ്യാര്‍ഥിയായ അലന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലന്റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖയായിരുന്നു എന്നാണ് പോലീസില്‍ നിന്നുള്ള വിവരം.

SHARE