യു.എ.പി.എ ചുമത്തിയ അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ സി.പി.എം ഭരണഘടനയും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ സി.പി.എം ഭരണഘടനയും. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പൊലീസ് പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇതെല്ലാം മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നിരോധിത രേഖകളാണെന്നായിരുന്നു പൊലീസ് ഭാഷ്യം.

പിടിച്ചെടുത്ത വസ്തുക്കള്‍ നിരോധിക്കപ്പെട്ടവയെന്ന് രേഖപ്പെടുത്താന്‍ ഒരുങ്ങുമ്പോഴാണ് പാര്‍ട്ടി ഭരണഘടന നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് ഇത് തിരികെ വെപ്പിക്കുകയായിരുന്നു.

അതിനിടെ യുവാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുമ്പോഴും ഇവര്‍ മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. ഇവര്‍ അര്‍ബന്‍ നക്‌സലുകളാണെന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കലാണ് ഇവരുടെ പ്രവര്‍ത്തനമേഖലയെന്നുമാണ് പൊലീസ് വാദിക്കുന്നത്.

SHARE