യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്

യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ വന്‍തോതില്‍ പൊടി നിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും.

അബൂദബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പരിധിയില്‍ ഉള്‍പ്പെടും. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ മേഖലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരും.

SHARE