ദുബൈ: തുടര്‍ച്ചയായ നാലാം ദിനവും യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരണമില്ലെന്ന് ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച 189 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 227 പേര്‍ രോഗമുക്തരാകുകയും ചെയ്തു. മുപ്പതിനായിരത്തോളം കോവിഡ് പരിശോധയും നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകളില്‍ വന്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച 164 കേസുകളാണ് ഉണ്ടായിരുന്നത്. ഇതുവരെ രാജ്യത്ത് 61,352 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 55,090 പേര്‍ രോഗമുക്തരായി. 351 ആണ് മരണം. നിലവില്‍ 5,911 ആക്ടീവ് കേസുകളാണ് ഉള്ളത്.
ഇതുവരെ രാജ്യത്ത് 5.18 ദശലക്ഷം പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇതില്‍ മിക്ക പരിശോധനകളും സൗജന്യമാണ്. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്ത നിരക്ക്. ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച രോഗമുക്ത നിരക്കാണ് യു.എ.ഇയുടേത് എന്ന് ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് വ്യക്തമാക്കി. 58 ശതമാനമാണ് ആഗോള രോഗമുക്ത നിരക്ക്.