യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; സത്യാവസ്ഥ ഇതാണ്

യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; സത്യാവസ്ഥ ഇതാണ്
ദോഹ: യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്.

ഖത്തര്‍ വിദേശകാര്യ മന്ത്രിയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ വിമാനം തടഞ്ഞിട്ടില്ലെന്നും വിദേശകാര്യമന്ത്രി ട്വിറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. മനാമ ആകാശപാതയില്‍വെച്ച് യുഎഇ വിമാനം ഖത്തര്‍ തടഞ്ഞുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് തെറ്റാണെന്ന് ഖത്തറിന്റെ വിശദീകരണം.

SHARE