വലിയ സംഖ്യയുമായി കളഞ്ഞു കിട്ടിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ചു: മലയാളിക്ക് യുഎഇ പോലീസിന്റെ ആദരം

അജ്മാന്‍ (യുഎഇ): പ്രഭാത സവാരിക്കിടെ യുഎഇ പൗരന്റെ വിലപ്പെട്ട രേഖകളും വലിയ സംഖ്യയുമടങ്ങുന്ന പേഴ്സ് കളഞ്ഞു കിട്ടിയത് പേലീസില്‍ തിരിച്ചല്‍പ്പിച്ച് മലയാളി മാതൃകയായി. കോഴിക്കോട് ജില്ലയിലെ പുറമേരി സ്വദേശി റഫീഖ് കിഴക്കയിലാണ് വലിയ സംഖ്യയടങ്ങിയ പേഴ്സ് തിരിച്ചേല്‍പ്പിച്ചത്. അജ്മാനിലെ മൊയ്ഹാദ് ഒന്നിലെ കൂക്ക് അല്‍ ശായ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് റഫീഖ്. അജ്മാനിലെ ഹമീദിയ പോലീസ് റഫീഖിന്റെ മാതൃകാപരമായ ഇടപെടലിനെ പ്രശംസിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സംഖ്യ കളഞ്ഞു കിട്ടിയ ഉടനെ പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് കൈമാറുകയായിരുന്നു. യുഎഇ സ്വദേശിയുടെതാണ് പേഴ്സ്. കളഞ്ഞു കിട്ടിയ സ്വത്ത് ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ കാട്ടിയ റഫീഖ് കിഴക്കയിലിന്റെ ഉല്‍സാഹത്തെ അഭിന്ദിക്കുന്നുവെന്ന് അജ്മാന്‍ പോലീസ് പറഞ്ഞു. പേഴ്സ് കിട്ടിയ ഉടനെ പോലീസ് സ്റ്റേഷനിലേക്ക് പോവാനാണ് തോന്നിയതെന്നും ഒരാളെ സഹായിക്കാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ടന്നും റഫീഖ് പറഞ്ഞു.

SHARE