യു.എ.ഇ മന്ത്രിയുടെ ലൈവില്‍ ഇടയില്‍ കയറി മകന്‍- വീഡിയോ വൈറല്‍

ദുബൈ: യു.എ.ഇ വനിതാ മന്ത്രിയുടെ ലൈവ് സംസാരത്തില്‍ ഇടയില്‍ കയറി മകന്‍. യമനിലെ സാഹചര്യവുമായി ബന്ധപ്പെട്ട വിര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കവെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ഇബ്രാഹിം അല്‍ ഹാഷ്മിയുടെ മകനാണ് ഇടയ്ക്കു കയറി വന്നത്. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി.

മകന്‍ എത്തിയ വേളയില്‍ മന്ത്രി ചിരിക്കുന്നത് കാണാം. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റംഗങ്ങളില്‍ ചിരിയില്‍ പങ്കുചേര്‍ന്നു. ക്ഷമ ചോദിച്ച ശേഷം മന്ത്രി സംസാരം തുടരുകയും ചെയ്തു.

യുദ്ധം മൂലം ദുരിതത്തിലായ യെമനു വേണ്ടി 2.4 ബില്യണ്‍ യു.എസ് ഡോളറാണ് വിര്‍ച്വല്‍ കോണ്‍ഫറന്‍സ് സമാഹരിച്ചത്. 66 രാഷ്ട്രങ്ങളും 39 സംഘടനകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി.

മെസ്സിക്കൊപ്പം റീം അല്‍ ഹാഷിമി

2008ലാണ് റീം അല്‍ ഹാഷിമി മന്ത്രിയായി ചുമതലയേറ്റത്. 2020ലെ ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ബിഡ് കമ്മിറ്റിയുടെ മാനേജിങ് ഡയറക്ടറാണ്. യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അന്താരാഷ്ട്ര കാര്യാലയത്തിന്റെ ചുമതലയും ഇവര്‍ക്കാണ്.