കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തണം;യു.എ.ഇ. കെ.എം.സി.സി

വിവിധ രാജ്യങ്ങള്‍ രോഗാവസ്ഥ കണക്കിലെടുക്കാതെ പൗരന്മാരെ തിരിച്ചു കൊണ്ടുപോവുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യവാന്മാരായ പ്രവാസികളുടെ യാത്രാ വിഷയത്തില്‍ കുറ്റകരമായ മൗനം ഒഴിവാക്കി കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സംസ്ഥാന നയതന്ത്ര കാര്യാലയങ്ങളോട് യു.എ.ഇ കെ.എം.സി.സി ആവശ്യപ്പെട്ടു.

നാട്ടില്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈകൊള്ളുന്നതിനും മുന്‍ഗണന ആവശ്യമുള്ളവരെ നേരാംവണ്ണം പരിഗണിക്കുന്നതിനായി വിവിധ കാരണങ്ങളാല്‍ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടവരുടെ പട്ടിക തയ്യാറാക്കുകയുണ്ടായി.നാല് ദിവസത്തിനുള്ളില്‍ യു.എ.ഇ യില്‍ നിന്ന് മാത്രം മുപ്പതിനായിരത്തിലധികം പേരാണ് ഈ ലിസ്റ്റില്‍ ആവശ്യമറിയിച്ചിരിക്കുന്നത്. ജില്ലകളിലെ പ്രാദേശിക ഭരണകൂടത്തിനും, ആരോഗ്യ വകുപ്പിനും കാലേകൂട്ടി സംരക്ഷണ തയ്യാറെടുപ്പുകള്‍ നിര്‍വഹിക്കാന്‍ ഈ ലിസ്റ്റ് സഹായകമാകും.നാടിന്റെ വികസനത്തിന് ആണിക്കല്ലായ പ്രവാസികളെ ഉടനടി നാട്ടിലെത്തിക്കണമെന്നും യു.എ.ഇ കെ.എം.സി.സി അഭിപ്രായപ്പെട്ടു.

SHARE