ആദ്യ ചൊവ്വാ ദൗത്യവുമായി ചരിത്രം കുറിച്ച് യുഎഇ

ദുബൈ: ചരിത്രം കുറിച്ചുകൊണ്ട് യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യത്തിന് വിജയകരമായ തുടക്കം. യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.

അല്‍ അമല്‍ (പ്രതീക്ഷ) എന്ന് പേരിട്ടിരിക്കുന്ന കാര്‍ വലുപ്പത്തിലുള്ള പേടകമാണ് ചൊവ്വ ഗ്രഹം ലക്ഷ്യംവെച്ച് വിക്ഷേപിച്ചത്. വിക്ഷേപണം രാജ്യത്തിന്റെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയുടെ തുടക്കമായി അടയാളപ്പെടുത്തുന്നത്. ചൊവ്വയിലെ കാലാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടാണ് അല്‍ അമല്‍ പദ്ധതി .

UAE-DUBAI-SCIENCE-SPACE-MARS

ജപ്പാനിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും രാവിലെ 6:58 നാണ് വിക്ഷേപണം നടന്നത്. ഏഴുമാസം നീണ്ട സഞ്ചാരത്തിനൊടുവില്‍ 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമം. ദുബായിലെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ശാസ്ത്രജ്ഞര്‍ 24 മണിക്കൂറും ഉപഗ്രഹത്തെ നിരീക്ഷിക്കും. ചൊവ്വയിലേക്കുള്ള ഗതി നിയന്ത്രിക്കുകയും ഭൂമിയുമായി ബന്ധം നിലനിര്‍ത്തുകയെന്നതും വലിയ വെല്ലുവിളിയാണ്. ആറുവര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുഎഇയുടെ ചൊവ്വാ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നത്. ഇത്തരത്തില്‍ വിക്ഷേപനം നടത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.

UAE-DUBAI-SCIENCE-SPACE-MARS

മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൊവ്വാ ദൗത്യത്തിന്റെ വിക്ഷേപണം രണ്ട് തവണ മാറ്റിവെച്ചിരുന്നു. ജൂലൈ 15നാണ് യുഎ ഇ ആദ്യം വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നത്. പിന്നീട് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ജൂലൈ 16 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ അന്നും കാലാസ്ഥ അനുകൂലമല്ലാത്തതിനാല്‍ മാറ്റിവെച്ചു. ചൊവ്വയെ ലക്ഷ്യമിട്ട് ഈ മാസം വിക്ഷേപിക്കുന്ന മൂന്ന് ദൗത്യങ്ങളില്‍ ഒന്നാണ് യുഎഇയുടേത്. യുഎിന്റെയും ചൈനയുടെയും ദൗത്യങ്ങള്‍ അന്തിമഘട്ടത്തിലാണ്.

SHARE