യു.എ.ഇയുടെ കൂറ്റന്‍ പതാക നെയ്ത് മലയാളി സ്ഥാപനം

ദുബൈ: ഗള്‍ഫ് കുടിയേറ്റം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതുപോലെ ഗള്‍ഫ് രാജ്യങ്ങളുടെ നേട്ടങ്ങളില്‍ മലയാളികള്‍ക്കും നിര്‍ണായക പങ്കുണ്ട്. യു.എ.ഇയുടെ കൂറ്റന്‍ പതാക തയ്യാറാക്കി ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശി ഷബീര്‍ തെന്നഞ്ചേരി നേതൃത്വം നല്‍കുന്ന അല്‍ അമീര്‍ ടെയ്‌ലറിങ് ആന്‍ഡ് റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ട്രേഡിങ് എന്ന സ്ഥാപനമാണ് പുതിയ ചരിത്രം രചിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 25നാണ് കമ്പനിക്ക് ഓര്‍ഡര്‍ ലഭിച്ചത്. ഇത് എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന ചര്‍ച്ചയിലാണ് 2020 മാതൃകയില്‍ ചെയ്യാമെന്ന ആശയം ഉണ്ടായത്. 20 വിദഗ്ധരായ തയ്യല്‍ക്കാര്‍ ചേര്‍ന്ന് 30 ദിവസം കൊണ്ടാണ് പതാക തയ്ച്ചത്. 2020 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പതാകയുടെ ഭാരം 1200 കിലോഗ്രാമാണ്. ഏറ്റവും ഗുണമേന്‍മയുള്ള തുണിയും നൂലുമാണ് പതാക തയ്ക്കാനായി ഉപയോഗിച്ചത്. തീരുമാനിച്ചതിലും അഞ്ച് ദിവസം മുമ്പ് പതാക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഷബീര്‍ പറഞ്ഞു.

SHARE