യുഎഇയില്‍ ഇന്നും കോവിഡ് മരണങ്ങളില്ല; 360 പേര്‍ക്ക് രോഗമുക്തി


അബുദാബി: യുഎഇയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 360 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60,999 ആയി. 54,615 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണസംഖ്യ 351 ആണ്. നിലവില്‍ 6,033 പേരാണ് ചികിത്സയിലുള്ളത്. 42,000 പരിശോധനകള്‍ രാജ്യത്ത് പുതുതായി നടത്തി.

SHARE