തുടര്‍ച്ചയായ നാലാം ദിവസവും യുഎഇയില്‍ കോവിഡ് മരണമില്ല

ദുബായ് : യുഎഇയില്‍ ചൊവ്വാഴ്ചയും കോവിഡ് ബാധിച്ചുള്ള മരണമില്ല. കോവിഡ് മരണമില്ലാത്ത തുടര്‍ച്ചയായ നാലാംദിവസം. 227 പേര്‍കൂടി രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ 55,090 പേരാണ് രോഗമുക്തി നേടിയത്. 30,000 പേരില്‍ നടത്തിയ പരിശോധനയില്‍നിന്ന് 189 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

നിലവില്‍ 5911 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ മരണം351. ആകെ രോഗികള്‍ 61,352. തിങ്കളാഴ്ച 164 പേരില്‍ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

സൗദി അറേബ്യയില്‍ 1635 പേര്‍കൂടി സുഖംപ്രാപിച്ചു. 1342 പേര്‍കൂടി രോഗബാധിതരായി. 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം ഇതോടെ 2984ലെത്തി. ആകെ രോഗബാധിതര്‍ 2,81,435 ആയി. ഇതില്‍ 2,43,688 പേര്‍ രോഗമുക്തിനേടി. 34,763 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1983 പേരുടെ നില ഗുരുതരമാണ്.

ഖത്തറിലും ചൊവ്വാഴ്ച കോവിഡ് മരണമില്ല. 252 പേര്‍ സുഖംപ്രാപിച്ചു. ആകെ സുഖംപ്രാപിച്ചവര്‍ ഇതോടെ 1,08,254 ആയി. ആകെ മരണം 177 ആണ്. പുതുതായി 216 പേരില്‍കൂടി രോഗം സ്ഥിരീകരിച്ചു. 3107 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 390 പേര്‍ ഗുരുതരാവസ്ഥയിലാണ്.

കുവൈത്തില്‍ 587 പേരാണ് സുഖംപ്രാപിച്ച് ആശുപത്രിവിട്ടത്. നാല് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരണമിതോടെ 465 ആയി. 475 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ആകെ രോഗികള്‍68,774. ആകെ രോഗമുക്തി60,326. ആശുപത്രിയില്‍ ചികിത്സയിലുള്ളത് 8000 പേരാണ്. അതില്‍ 131 പേരുടെ സ്ഥിതി ഗുരുതരമാണ്.

SHARE