യു.എ.ഇയില്‍ 246 പുതിയ കോവിഡ് കേസുകള്‍; പരിശോധന 56 ലക്ഷം പിന്നിട്ടു

ദുബൈ: യു.എ.ഇയില്‍ ബുധനാഴ്ച 246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 236 പേര്‍ രോഗമുക്തരായതായും മരണമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 72,600 കോവിഡ് പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 63,212 കോവിഡ് കേസുകളാണ്. ഇതില്‍ 57,193 പേര്‍ക്കും അസുഖം ഭേദമായി. 5,661 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മൊത്തം 358 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യമാണ് യു.എ.ഇ. പരിശോധനയ്ക്കായി വിവിധ എമിറേറ്റുകളില്‍ വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതുവരെ 5.6 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

അതിനിടെ, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി, കോര്‍ണിഷ്, അല്‍ഐനിലെ അല്‍ഹിലി, ദുബായ് മിനാ റാഷിദ്, അല്‍ഖവാനീജ്, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ നാഷനല്‍ സ്‌ക്രീനിങ് സെന്ററുകളില്‍ ഡ്രൈവ് ത്രൂ സേവനം ആരംഭിച്ചിരിക്കുന്നത്. ലേസര്‍ പരിശോധനയുടെ ഫലം നിമിഷങ്ങള്‍ക്കകം എസ്എംഎസ് ആയി ലഭിക്കും.

SHARE