യു.എ.ഇയില്‍ കോവിഡ് മരണനിരക്ക് 0.6 ശതമാനം മാത്രം; ആഗോള ശരാശരി 3.7%

ദുബൈ: കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ യു.എ.ഇയില്‍ കുറവെന്ന്് റിപ്പോര്‍ട്ട്. 0.6 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിലെ ആഗോള ശരാശരി 3.7 ശതമാനനമാണ്. രോഗം ബാധിച്ച 90 ശതമാനം പേരും രോഗമുക്തരായെന്നും ഇക്കാര്യത്തില്‍ ആഗോള ശരാശരി 58 ശതമാനം മാത്രമാണ് എന്നും മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച 254 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 295 പേര്‍ രോഗമുക്തരായെന്നും രണ്ടു പേര്‍ മരണത്തിന് കീഴടങ്ങിയെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതുവരെ 61,606 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 55,385 പേര്‍ രോഗമുക്തരായി. 353 പേര്‍ മരിക്കുകയും ചെയ്തു. മരണമില്ലാതെ തുടര്‍ച്ചയായി നാലു ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് രാജ്യത്ത് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തത്. 5868 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

ഇതുവരെ 52 ലക്ഷത്തോളം കോവിഡ് പരിശോധനകളാണ് രാജ്യത്തു നടത്തിയത്. ഗദിനംപ്രതി 40000-50000 ടെസ്റ്റുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

SHARE