യു.എ.ഇയിൽ കോവിഡ് മരണസംഖ്യ കുറയുന്നു

കൊറോണ ഭീതിയില്‍ കഴിയുന്ന ഗള്‍ഫ് മേഖലക്ക് ആശ്വാസം പകര്‍ന്ന് യു.എ.ഇയില്‍ കോവിഡ് മരണസംഖ്യ കുറയുന്നു. ഞായറാഴ്ച രണ്ട് മരണം മാത്രമാണ് രേഖപ്പെടുത്തിയത്. അതേ സമയം രോഗവ്യാപനത്തില്‍ കാര്യമായ കുറവ് ഇല്ലെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്. രണ്ട് മരണം കൂടി സംഭവിച്ചതോടെ യു.എ.ഇയില്‍ കോവിഡ് മരണസംഖ്യ 264 ആയി. പിന്നിട്ട ഒരാഴ്ചക്കാലം കുറഞ്ഞ മരണസംഖ്യ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 386 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. ഇതോടെ 17,932 ആയി രോഗവിമുക്തി ലഭിച്ചവരുടെ എണ്ണം ഉയര്‍ന്നു. ലോകശരാശരിയുമായി തട്ടിച്ചു നോക്കുമ്പാള്‍ ദശലക്ഷത്തിന് 27 മാത്രമാണ് യു.എ.ഇയില്‍ മരണസംഖ്യ. ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിത്യവും രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണെന്നിരിക്കെ, വ്യാപനം തടയുന്നതില്‍ കുറെയൊക്കെ വിജയിക്കുന്നുണ്ടെന്നാണ് യു.എ.ഇ അധികൃതരുടെ വിലയിരുത്തല്‍.

SHARE