കോവിഡ്: നടത്തിയത് അമ്പത് ലക്ഷം ടെസ്റ്റുകള്‍, രോഗമുക്തി 90%- ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി യു.എ.ഇ

ദുബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്ന് യു.എ.ഇ. രാജ്യത്ത് ഇതിനകം അമ്പത് ലക്ഷത്തിലധികം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് 90 ശതമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ രാജ്യത്ത് 52 ലക്ഷം കോവിഡ് ടെസ്റ്റാണ് നടത്തിയിട്ടുള്ളത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.

24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 164 കോവിഡ് പോസിറ്റീവ് കേസുകളാണ്. 248 പേര്‍ രോഗമുക്തരാകുകയും ചെയ്തു. മരണമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. 351 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

SHARE