സന്ദര്‍ശക വിസ ഇനി അഞ്ച് വര്‍ഷം വരെ; വിസാ നയത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യു.എ.ഇ

ദുബൈ: പുതുവര്‍ഷത്തില്‍ വിസാ നയത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യു.എ.ഇ. സന്ദര്‍ശക വിസയുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാനാണ് തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിെട്ടാരു വര്‍ഷമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വര്‍ഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസാ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതല്‍ ശക്തമാക്കുവാനും ഈ പദ്ധതി സഹായകമാവും.

കഴിഞ്ഞ വര്‍ഷവും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികള്‍ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നല്‍കി വിധവകള്‍ക്കും യുദ്ധമേഖലകളിലെ പൗരന്‍മാര്‍ക്കും സവിശേഷ പിന്തുണ നല്‍കുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.

SHARE