ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തണം: ഇന്ത്യയോട് അമേരിക്ക

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ് അനുവദിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാനെതിരായ ഉപരോധം തുടരാനുള്ള നീക്കത്തിനൊപ്പമാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. ഇറാനെ ഒറ്റപ്പെടുത്തി അവരുടെ വരുമാന മാര്‍ഗം കണ്ടെത്തി അത് അടക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

അടുത്ത ആഴ്ച നടക്കാനിരുന്ന ഇന്ത്യ-അമേരിക്ക ചര്‍ച്ചയില്‍ പ്രധാന വിഷയമായി അമേരിക്ക ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

SHARE