രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് അപകടകരം; വിദഗ്ധര്‍ പറയുന്നതിങ്ങനെ

കോവിഡ് രോഗവ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങളിലൊന്നായിരുന്നു മാസ്‌ക് ഉപയോഗം. ഇന്ത്യയിലുള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എന്നാല്‍ രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ജപ്പാനിലെ പീഡിയാട്രിക് അസോസിയേഷന്‍ പറയുന്നത്.

‘രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കരുത്, കാരണം അവര്‍ക്ക് ശ്വസന ബുദ്ധിമുട്ടുകളുണ്ടാകും, ശ്വാസം മുട്ടുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.’ ജപ്പാനിലെ ആരോഗ്യ സംഘം പറയുന്നു. രാജ്യം കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ രക്ഷിതാക്കളോടാണ് ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന.കോവിഡ് പ്രതിരോധത്തിന് മാസ്‌കുകള്‍ ആവശ്യമാണെങ്കിലും കുട്ടികളെ ഇത് ധരിപ്പിക്കുന്നത് അപകടകരമാണെന്നാണ് ജപ്പാന്‍ പീഡിയാട്രിക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കുന്നത് ശ്വസനപ്രശ്‌നങ്ങള്‍ക്കും അത് വഴി ഹൃദയാഘാതത്തിനും കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

SHARE