കോട്ടയത്ത് രണ്ടുവയസുകാരന്‍ കോവിഡ് മുക്തനായി

കോട്ടയം: കോട്ടയം ജില്ലയില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന രണ്ടുവയസുകാരന്‍ രോഗമുക്തി നേടി. രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.

മൂന്നു പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുവനന്തപുരം-പാറശ്ശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിലുണ്ട്.

SHARE