യു.പിയില്‍ വീണ്ടും അരുംകൊല; വെടിവെപ്പുണ്ടായ ബിജിനോറില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകളുടെ കൂടുകളും കണ്ടെടുത്തു. സ്ത്രീക്ക് വെടിയേറ്റിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ ഡി.എന്‍.എ. സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം ബഹറായിച്ച് ജില്ലയില്‍ മറ്റൊരു യുവതിയുടെയും മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പൊള്ളലേറ്റ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മൃതദേഹത്തിലെ പൊള്ളലുകള്‍ ആസിഡു കൊണ്ടുള്ളതാകാം എന്നാണ് സൂചന.

SHARE