നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. നൗഷാര മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.

പുതിയ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ അധികാരമേറ്റതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇന്ത്യക്കെതിരെ നീങ്ങിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

SHARE