അഴീക്കലിലേക്ക് രണ്ട് കപ്പലുകള്‍ അടുക്കുന്നു; നാട്ടുകാര്‍ ഭീതിയില്‍

കണ്ണൂര്‍:കണ്ണൂര്‍ അഴീക്കലിലേക്ക് രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഭീതിയോടെ കഴിയുകയാണ് നാട്ടുകാര്‍. അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍ പൊളി ശാലയിലേക്കാണ് കപ്പലുകള്‍ എത്തിയത്. ഈ കപ്പലില്‍ മാലിദ്വീപില്‍ നിന്നുള്ളവരും ഉണ്ടെന്നതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. ഇതോടെ കപ്പല്‍ പൊളി ശാലയിലേക്ക് രണ്ട് കപ്പലുകളും അടുപ്പിക്കരുതെന്ന ആവശ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്.

കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ അടക്കമുള്ള മറ്റ് ചില ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ പത്ത് പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിതന്‍ നാടുമുഴുവന്‍ സഞ്ചരിച്ചതാണ് വൈറസ് പരക്കാന്‍ കാരണമായത്.

SHARE