ബെംഗളുരു: വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തത്. വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കിയതായി പൊലീസ് വ്യക്തമാക്കി.
സൈബര്‍ ക്രൈം ചുമത്തിയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇത് പുറംലോകത്തെത്തുന്നത്.