തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്; രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു.

അതേ സമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ സലാമിന്റെ രോഗ ഉറവിടം വ്യക്തമല്ല. പാറത്തോട് സ്വദേശിയായ ഇയാളെ ജൂലൈ 6 നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

SHARE