തൃശ്ശൂരില്‍ രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരെ മകന്‍ ഷഫീഖാണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം.

കല്ലുകൊണ്ടാണ് ജമാലിനേയും ഭാര്യാ സഹോദരിയേയും കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ തളിക്കുളം പോലീസ് അന്വേഷണം നടത്തി ആരംഭിച്ചു.

SHARE